Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊ​ലീ​സി​നെ...

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ്​: ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ്​: ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ
cancel


കു​ന്നം​കു​ളം: യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ൽ. പെ​രു​മ്പി​ലാ​വ് മ​യൂ​ഖ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ത​ല​വാ​ടി വ​ട​ക്കു​മു​റി ത​റ​യി​ൽ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (51) ഭാ​ര്യ ബേ​ബി (38) എ​ന്നി​വ​രെ​യാ​ണ്​ കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ന്നം​കു​ളം എ​സ്.​ഐ ഷ​ക്കീ​ർ അ​ഹ​മ്മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ്​ കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്. ഇ​തേ ക്വാ​ർ​ട്ടേ​സി​ൽ താ​മ​സി​ക്കു​ന്ന സു​ഹ്​​റ എ​ന്ന യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും അ​നി​ൽ​കു​മാ​ർ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​രു​മ്പു​വ​ടി കൊ​ണ്ട് അ​ടി​യേ​റ്റ് ഭ​ർ​ത്താ​വി​െൻറ കൈ ​ഒ​ടി​ഞ്ഞി​രു​ന്നു. ഈ ​കേ​സി​ൽ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു പൊ​ലീ​സ്.

എ​ന്നാ​ൽ, അ​നി​ൽ​കു​മാ​റും ഭാ​ര്യ​യും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നേ​രെ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും എ​സ്.​ഐ മ​ണി​ക​ണ്ഠ​െൻറ കൈ ​പി​ടി​ച്ച് തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു​ക​ണ്ട് ഓ​ടി​യെ​ത്തി​യ സി.​പി.​ഒ ഷി​ബി​നെ അ​നി​ൽ​കു​മാ​റും ഭാ​ര്യ​യും ചേ​ർ​ന്ന് ത​ള്ളി​യി​ട്ട് ച​വി​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couplespolice
News Summary - attacked police: Couples arrsted
Next Story