Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണം ആവശ്യപ്പെട്ട് വീട്ടമ്മക്ക് മർദനം
text_fieldsbookmark_border
representational image
വടക്കേക്കാട്: പലിശക്ക് പണംകൊടുത്തത് തിരിച്ചുചോദിച്ച് വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. ചേമ്പിൽ ബാലന്റെ ഭാര്യ അനിതയെയാണ് (52) മർദിച്ചത്. പരിക്കേറ്റ ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഞമനേങ്ങാട്- ചക്കിത്തറ റോഡിലായിരുന്നു സംഭവം.
പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന അനിതയെ സ്കൂട്ടിയിലെത്തിയാണ് തടഞ്ഞുനിർത്തി മർദിച്ചത്. പലിശ പണം ചോദിച്ച് അസഭ്യം പറഞ്ഞ് ഒരുപ്രകോപനവും ഇല്ലാതെയാണ് മർദിച്ചതെന്ന് വടക്കേക്കാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
Next Story

