വീട് കയറിയുള്ള ആക്രമണം: കേസെടുത്തു
text_fieldsകയ്പമംഗലം: ഉത്രാടദിനത്തിൽ ചാമക്കാലയിൽ സംഘംചേർന്ന് വീടുകയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചാമക്കാല സ്വദേശികളായ ചാരിച്ചുറ്റി വിനീഷ് (30), സുഹൃത്തായ കോവിൽ തെക്കേവളപ്പിൽ സുമേഷ് (36) എന്നിവരെയാണ് എട്ടംഗ സംഘം വീടുകയറി ആക്രമിച്ച് കുത്തിപ്പരിക്കേൽപിച്ചത്. രണ്ടു പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്രാടദിനത്തിൽ രാത്രി പത്തോടെ ചാമക്കാല രാജീവ് റോഡിനടുത്ത വീട്ടിൽ വിനീഷും സുഹൃത്തായ സുമേഷും ഇരിക്കുമ്പോഴാണ് എട്ടംഗസംഘം വന്ന് ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

