Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാരെ ആക്രമിച്ച...

പൊലീസുകാരെ ആക്രമിച്ച സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
പൊലീസുകാരെ ആക്രമിച്ച സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
cancel
Listen to this Article

പെ​രു​മ്പി​ലാ​വ്: കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ടി​ച്ച്​ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ന്റെ വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ പെ​രു​മ്പി​ലാ​വി​ൽ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു.

ക​ട​വ​ല്ലൂ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി കൊ​ട്ടി​ലി​ങ്ങ​ൽ വ​ള​പ്പി​ൽ അ​ക്ഷ​യ് (24), ചി​റ​മ​ന​ങ്ങാ​ട് ഇ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​മ്മാ​സ് (22), ചാ​ലി​ശ്ശേ​രി പെ​രു​മ​ണ്ണൂ​ർ ക​പ്ലേ​ങ്ങാ​ട്ട് വീ​ട്ടി​ൽ കി​ര​ൺ (22) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ വി.​സി. സൂ​ര​ജ്, എ​സ്.​ഐ ഡി.​ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം തെ​ളി​വെ​ടു​പ്പി​ന്​ എ​ത്തി​ച്ച​ത്. പ്ര​തി​ക​ളെ കു​ന്നം​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടു​ന്ന​തി​നി​ടെ കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഹം​ദി​നെ ആ​ക്ര​മി​ച്ചി​രു​ന്നു. ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ടി​വാ​ളു​മാ​യി 50 മീ​റ്റ​റോ​ളം ഓ​ടി​ച്ചു. സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് പൊ​ലീ​സു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ഘം ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attack on policemen
News Summary - Attack on policemen: Evidence was taken with the accused
Next Story