Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്രവിതരണക്കാരന് നേരെ...

പത്രവിതരണക്കാരന് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
പത്രവിതരണക്കാരന് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
cancel
Listen to this Article

മാള: പത്രവിതരണക്കാരനെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കുരുവിലശ്ശേരി വില്ലേജ് വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലുവിനെയാണ്(37) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘംപിടികൂടിയത്. കഴിഞ്ഞ 24ന് പുലർച്ച മൂന്ന്മണിയോടെയായിരുന്നു സംഭവം.

മേലഡൂർ ജങ്ഷനിൽ പത്ര ഏജൻറ് വർഗീസിനെയാണ് മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിനിടെ വർഗീസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് തടഞ്ഞു നിർത്തി ഗുരുതരമായി പരിക്കേൽപ്പികുകയായിരുന്നു. സംഭവത്തെ തുടർന്ന് വർഗീസിന്റെ ഭാര്യയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനകളിലാണ് പ്രതിയെ വലയിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsarrestedTrissur News
News Summary - Attack on newspaper delivery man; suspect arrested
Next Story