മൊബൈൽ കടക്കുനേരെ ആക്രമണം
text_fieldsമതിലകത്ത് ആക്രമണം നടന്ന മൊബൈൽ കട പൊലീസ് പരിശോധിക്കുന്നു
മതിലകം: മതിലകത്ത് മൊബൈൽ കടക്കുനേരെ രാത്രി ആക്രമണം. മതിലകം സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ പാർക്ക് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണം. ഷട്ടറിന് മുന്നിൽ സ്ഥാപിച്ച ഗ്ലാസ് അടിച്ചുതകർത്ത നിലയിലാണ്.
രണ്ട് കല്ല് സ്ഥലത്തുനിന്ന് ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് ഗ്ലാസ് തകർത്തനിലയിൽ കണ്ടത്. കയ്പമംഗലം കൊപ്രക്കളം സ്വദേശി തിണ്ടിക്കൽ മുസ്തഫയുടേതാണ് സ്ഥാപനം. മൊബൈൽ ഷോപ് ഈയിടെ നവീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉടമയുമായി ചിലർ വാക്കുതർക്കം നടത്തിയതായും പറയുന്നു. മതിലകം പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

