മെഡിക്കൽ കോളജിൽ റിമാൻഡ് പ്രതിയുടെ പരാക്രമം
text_fieldsമുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിൽ കൊലക്കേസ് റിമാൻഡ് പ്രതിയുടെ പരാക്രമം. കോട്ടയം സ്വദേശിയായ ലുധീഷാണ് ദേഹപരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. കേസിന്റെ ഭാഗമായി ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. തിരിച്ച് ജയിലിലെത്തിക്കവെ ഇയാൾ എന്തോ ശരീരത്തിൽ ഒളിപ്പിച്ചതായി സംശയം തോന്നിയ വാർഡൻമാർ മെഡിക്കൽ കോളജിൽ എത്തിച്ചു.
ഇവിടെ വെച്ച് എക്സ് റേ എടുക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ ജയിൽ ഉദ്യോഗസ്ഥരുമായി മൽപിടിത്തം നടത്തുകയും തട്ടിക്കയറാൻ ശ്രമിക്കുകയുംചെയ്തത്. ആത്മഹത്യ ഭീഷണിയും മുഴക്കി. എയ്ഡ് പോസ്റ്റിൽനിന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ പരിശോധനക്ക് വിധേയനാക്കിയത്. ഇയാളുടെ ശരീരത്തിൽനിന്ന് ബീഡി പൊതി പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പരിശോധനക്ക് ശേഷം ഇയാളെ തിരികെ ജയിലിൽ എത്തിച്ചു.

