Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ ആക്രമണം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ പി​താ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​കോ​പി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ആ​ശു​പ​ത്രി അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി പ​ള്ള​ത്തു​വീ​ട്ടി​ൽ ഫാ​സി​ലി​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി പി​താ​വ് മ​രി​ച്ച​ത് ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ യു​വാ​വ് അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​ര​ക്ഷ സേ​വ​ന പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ​ര​ക്ഷ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളും അ​ക്ര​മ​വും സ്വ​ത്തി​നു​ള്ള നാ​ശ​വും ത​ട​യ​ൽ ആ​ക്​​ട്​ പ്ര​കാ​ര​വും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, കൈ​യേ​റ്റം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പൊ​ലീ​സ് കേ​സ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ന​ന്ത​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthospital attack
News Summary - attack in medical college; young man arrested
Next Story