കണ്ടശ്ശാംകടവിൽ കാവടിയാട്ട ആഘോഷത്തിനിടെ ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsകണ്ടശ്ശാംകടവിൽ കാവടിയാട്ട ആഘോഷങ്ങൾക്കിടെ രണ്ടു പേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായവർ
അന്തിക്കാട്: കണ്ടശ്ശാംകടവിൽ കാവടിയാട്ട ആഘോഷങ്ങൾക്കിടെ രണ്ടുപേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കണ്ടശ്ശാംകടവ് സ്വദേശികളായ ആലപ്പാട്ട് വീട്ടിൽ ഡിക്രു എന്നറിയപ്പെടുന്ന ലിയോൺ (32), ചക്കമ്പി വീട്ടിൽ അമൽകൃഷ്ണ (24), വന്നേരി വീട്ടിൽ ആദർശ് (29), കാര്യേഴത്ത് അമൽഷാജി (23), അരിമ്പൂർ സ്വദേശി പാറയിൽ സ്വാതിഷ് (21) എന്നിവരെയാണ് അന്തിക്കാട് പ്രിൻസിപ്പൽ എസ്.ഐ സുബിന്ദ് അറസ്റ്റ് ചെയ്തത്.
മുൻവൈരാഗ്യം മൂലമാണ് പ്രതികൾ അക്രമം നടത്തിയത്. ഈ മാസം 17ന് കണ്ടശ്ശാംകടവിലുള്ള പവലിയനു സമീപം രാത്രി കാവടിയാട്ട ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ രണ്ടുപേരെയാണ് സംഘം ആക്രമിച്ചത്. ഇടിക്കട്ട കൊണ്ടും കസേര കൊണ്ടും തലയിലടക്കം അടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.അറസ്റ്റിലായ ഡിക്രു അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം അടക്കം രണ്ട് ക്രിമിനൽക്കേസിലെ പ്രതിയാണ്.
ആദർശിന് രണ്ട് വധശ്രമക്കേസടക്കം മൂന്ന് ക്രിമിനൽ കേസും സ്വാതിഷിന് വലപ്പാട് പൊലീസ് സ്റ്റേഷനിൽ അടക്കം രണ്ട് ക്രിമിനൽ കേസുമുണ്ട്.എസ്.ഐമാരായ അഭിലാഷ്, വി.എസ്. ജയൻ, ജോസി ജോസ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സാബിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

