Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി, വാഴച്ചാൽ ...

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

text_fields
bookmark_border
athirappilly
cancel

അ​തി​ര​പ്പി​ള്ളി: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ളം അ​ട​ച്ചി​ട്ട അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു. പ്ര​ദേ​ശം ക​ണ്ടെ​യ്​​ൻ​മെൻറ് സോ​ണി​ൽ​നി​ന്ന്​ ഒ​ഴി​വാ​യ​തോ​ടെ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. പ്ര​വേ​ശ​നം വി​ല​ക്കി​യ​ത​റി​യാ​തെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച വ​ന്ന്​ നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​ത്.

ക​ണ്ടെ​യ്​​ൻ​മെൻറ് സോ​ണി​ല​ല്ലെ​ങ്കി​ലും വാ​ഴ​ച്ചാ​ൽ കോ​ള​നി​യി​ലെ ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ കു​റ​ച്ചു​നാ​ളാ​യി വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക​ും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. രോ​ഗി​ക​ൾ സു​ഖം പ്രാ​പി​ച്ച​തി​നാ​ൽ ഇ​വി​ടേ​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​മ്പൂ​ർ​മു​ഴി ഉ​ദ്യാ​ന​വും മ​റ്റ് സ്വ​കാ​ര്യ അ​മ്യൂ​സ്മെൻറ് പാ​ർ​ക്കു​ക​ളും നേ​ര​ത്തെ തു​റ​ന്നി​രു​ന്നു. അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല ഇ​തോ​ടെ പൂ​ർ​ണ​മാ​യും സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ പൂ​ർ​ണ സൗ​ന്ദ​ര്യ​ത്തി​ക​വി​ലാ​ണ്.

മ്യൂസിയങ്ങൾ ഇന്ന്​ തുറക്കും

തൃ​ശൂ​ർ: മ്യൂ​സി​യം പു​രാ​വ​സ്തു വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ്യൂ​സി​യ​ങ്ങ​ളി​ലേ​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. മൃ​ഗ​ശാ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മൃ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള രോ​ഗ​പ്പ​ക​ർ​ച്ച സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​നു​മ​തി​യി​ല്ലാ​ത്ത​ത്.



Show Full Article
TAGS:Athirappilly Vazhachal tourist centers 
News Summary - Athirappilly and Vazhachal tourist centers opened
Next Story