Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളിയും...

അതിരപ്പിള്ളിയും തുമ്പൂർമുഴിയും ചൊവ്വാഴ്ച തുറക്കും

text_fields
bookmark_border
അതിരപ്പിള്ളിയും തുമ്പൂർമുഴിയും ചൊവ്വാഴ്ച തുറക്കും
cancel

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും തു​മ്പൂ​ർ​മു​ഴി ഉ​ദ്യാ​ന​വും നി​ബ​ന്ധ​ന​ക​ളോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നം. ആ​ഗ​സ്​​റ്റ്​ പ​ത്ത്​ മു​ത​ലാ​ണ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങു​ക. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ​യാ​ണ് പ്ര​വേ​ശ​നം.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ, മേ​ഖ​ല​യി​ലെ ചാ​ർ​പ്പ, വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ക​ട​ത്തി​വി​ടി​ല്ല. മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ പാ​ർ​ക്കു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റോ അ​ത​ത് ദി​വ​സം ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന.

സ്വ​കാ​ര്യ പാ​ർ​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​മെ​ങ്കി​ലും അ​ട​ച്ചി​ട്ട തി​യ​റ്റ​റു​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്കി​ല്ല. തു​റ​സ്സാ​യ റൈ​ഡു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ച​ർ​ച്ച ചെ​യ്തു. പ്ര​സി​ഡ​ൻ​റ് കെ.​കെ. റി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ​ച്ചാ​ൽ ഡി.​എ​ഫ്.​ഒ എ​സ്.​വി. വി​നോ​ദ്, വ​നം വ​കു​പ്പ്-​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

നിയന്ത്രണം നടപ്പാക്കാൻ കഴിയുമോയെന്ന്​ ആശങ്ക

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും തു​മ്പൂ​ർ​മു​ഴി ഉ​ദ്യാ​ന​വും തു​റ​ക്കു​ന്ന​ത് ക​ടു​ത്ത ആ​ശ​ങ്ക​യോ​ടെ. പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ആ​ശ​ങ്ക​ക്ക്​ പ്ര​ധാ​ന കാ​ര​ണം. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ല​രും ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു.

ഓ​ണം സീ​സ​ൺ വ​ന്നെ​ത്തു​ന്ന​തി​നാ​ൽ അ​നി​യ​ന്ത്രി​ത​മാ​യ സ​ഞ്ചാ​രി പ്ര​വാ​ഹ​മാ​ണ് ഉ​ണ്ടാ​വു​ക. അ​ത് നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വ​ന​പാ​ല​ക​രും ​െപാ​ലീ​സും നി​ല​വി​ൽ അ​തി​ര​പ്പി​ള്ളി​യി​ൽ ഇ​ല്ല. കൂ​ടു​ത​ൽ സേ​ന​യെ നി​യോ​ഗി​ച്ചും അ​തി​ര​പ്പി​ള്ളി​യി​ൽ ര​ണ്ടി​ട​ത്ത് ചെ​ക്ക്പോ​സ്​​റ്റു​ക​ൾ സ്ഥാ​പി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കു​ക പ്രാ​യോ​ഗി​ക​മാ​വി​ല്ല. ഒ​ന്നി​ലേ​റെ ബ​സു​ക​ൾ വ​രു​മ്പോ​ൾ പ​രി​ശോ​ധ​ന​ക്ക്​ നി​ർ​ത്തി​യി​ടേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കും. നേ​ര​ത്തേ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന ടി​ക്ക​റ്റ് ഓ​ൺ​ലൈ​നി​ൽ ന​ൽ​കു​ന്ന​ത്​ അ​ട​ക്ക​മു​ള്ള നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ ആ ​രീ​തി അ​ധി​കൃ​ത​ർ ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്.

വ​ന സം​ര​ക്ഷ​ണ സ​മി​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഇ​ര​ട്ട മാ​സ്ക്കും കൈ​യു​റ​യും ധ​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ട്. ടൂ​റി​സം സെൻറു​ക​ളി​ലെ 18-44 പ്രാ​യ​പ​രി​ധി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി​യും വാ​ക്സി​ൻ ന​ൽ​കി​യി​ട്ടി​ല്ല.അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ളാ​ണ് നി​രോ​ധ​നം നീ​ങ്ങു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷി​ക്കു​ക.

വ​ഴി​വാ​ണി​ഭ​ക്കാ​ർ മു​ത​ൽ വ​ൻ​കി​ട റി​സോ​ർ​ട്ടു​കാ​ർ മു​ത​ൽ ര​ണ്ടു വ​ർ​ഷ​മാ​യി വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. അ​തേ​സ​മ​യം, മ​ല​ക്ക​പ്പാ​റ, വാ​ഴ​ച്ചാ​ൽ, ചാ​ർ​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ നി​രോ​ധ​ന​മു​ള്ള​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് മേ​ഖ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം കു​റ​യും.മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചെ​ങ്കി​ലും മ​ല​യി​ടി​ച്ചി​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. റോ​ഡി​നോ​ട് ചേ​ർ​ന്ന വാ​ഴ​ച്ചാ​ൽ കോ​ള​നി​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ക​യു​മാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athirappilly WaterfallsThumburmuzhi
News Summary - Athirappilly and Thumburmuzhi will open on Tuesday
Next Story