Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോട്ടോഗ്രാഫറെ ആക്രമിച്ച കേസ്: രണ്ട് ടൂറിസ്റ്റ് ബസ് ജീവനക്കാർകൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ന​വാ​ബ്, രാ​ഹു​ല്‍

തൃശൂര്‍: ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ 'ജന്മഭൂമി' ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയേറ്റം ചെയ്ത കേസില്‍ രണ്ട് ടൂറിസ്റ്റ് ബസ് ജീവനക്കാരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. അകലാട് പുന്നയൂര്‍ കറുകാരന്‍ വീട്ടില്‍ നവാബ് (26), തളിക്കുളം തമ്പാക്കടവ് കളപ്പുരക്കല്‍ വീട്ടില്‍ രാഹുല്‍ (36) എന്നിവരെയാണ് ഈസ്റ്റ് സി.ഐ ലാല്‍കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

'ജയ്ഗുരു' ടൂറിസ്റ്റ് ബസുടമ സുജിത് സുധാകരന്‍, 'ജീസസ്' ബസുടമ ദിലീഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 12ന് ഉച്ചയോടെയാണ് സംഭവം.

ഹൈകോടതിയുടെ നിര്‍ദേശം ലംഘിച്ച് കളര്‍ കോഡില്ലാതെ തൃശൂര്‍ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്താന്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ എത്തിയതായിരുന്നു ജീമോന്‍. ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പൊലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - assaulting Photographer case-Two more tourist bus employees arrested
Next Story