Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅ​സം സ്വ​ദേ​ശി​യെ...

അ​സം സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
അ​സം സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
cancel

തൃ​ശൂ​ർ: അ​സം സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ണി​മം​ഗ​ലം കു​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ (18), ഒ​ല്ലൂ​ക്ക​ര കാ​ള​ത്തോ​ട് കോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദ് ബി​ലാ​ൽ (18), ഒ​ല്ലൂ​ർ അ​ഞ്ചേ​രി​ച്ചി​റ ഷൊ​ർ​ണൂ​ക്കാ​ര​ൻ വി​ജീ​ഷ് (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​വാ​നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന അ​സം സ്വ​ദേ​ശി​യെ കൂ​ർ​ക്ക​ഞ്ചേ​രി സോ​മി​ൽ റോ​ഡ് പ​രി​സ​ര​ത്തു​വെ​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൈ​വ​ശം പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ​ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ആ​ദ്യം 300 രൂ​പ അ​യ​ക്കാ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി​ക​ൾ മൊ​ബൈ​ൽ​ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ൻ ന​മ്പ​ർ വാ​ങ്ങി 12000 രൂ​പ ഗൂ​ഗ്ൾ പേ ​വ​ഴി പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി ബൈ​ക്കു​ക​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഈ​സ്റ്റ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്. നെ​ൽ​സ​ൺ, എ​സ്.​സി.​പി.​ഒ സി.​എം. ജോ​മോ​ൻ, സൈ​ബ​ർ​സെ​ൽ സി.​പി.​ഒ കെ.​എ​സ്. ശ​ര​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:extorted moneyarrest
News Summary - Assam threatened Swadeshi and extorted money; Three people were arrested
Next Story