കൂരിക്കുഴി അക്രമത്തിൽ അറസ്റ്റ്
text_fieldsപ്രതി ഇജാസ്
കയ്പമംഗലം: കൂരിക്കുഴിയിൽ ഓട്ടോറിക്ഷ ആക്രമിക്കുകയും ബസ് കണ്ടക്ടറെ മർദിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി ഡുഡു എന്ന് വിളിക്കുന്ന പണിക്കവീട്ടിൽ ഇജാസിനെയാണ് കയ്പമംഗലം എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ കൂരിക്കുഴി പഞ്ഞപള്ളിയിൽവെച്ചാണ് ചാമക്കാല സ്വദേശി കോവിൽ തെക്കേവളപ്പിൽ സജീവന്റെ ഓട്ടോറിക്ഷയെ ആക്രമിച്ചത്. തുടർന്ന് കിരൺ ബസിൽ കയറിയ ഇജാസ് കണ്ടക്ടർ ചാക്കോയെ മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ മെയിൽ മൂന്നുപീടികയിലെ ബാറിൽ യുവാവിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളാണ്. 24ഓളം കേസുകളിൽ പ്രതിയാണ് ഇജാസ്.

