മാല മോഷണത്തിന് പിടിവലി; വീട്ടമ്മക്ക് പരിക്ക്
text_fieldsപട്ടിക്കാട്: കഴുത്തിൽ അണിഞ്ഞ മാല സ്വർണമാണ് എന്ന് ധരിച്ച് പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വീട്ടമ്മക്ക് പരിക്കേറ്റു. മൂലംകോട് കമ്പിളി പാലത്തിന് സമീപം കനാലിനരികിൽ താമസിക്കുന്ന വെളിയത്ത്പറമ്പിൽ ലീലക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ അഞ്ചോടെ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ ലീലയെ സമീപത്തെ വീടിന്റെ സമീപത്തുകൂടി വന്ന രണ്ടുപേർ ചേർന്ന് കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരുടെ കഴുത്തിലും പുറത്തും പരിക്കേറ്റത്.
ലീലയുടെ ശബ്ദം കേട്ട് ഭർത്താവും മക്കളും പുറത്തിറങ്ങിയതോട മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഹിന്ദി കലർന്ന മലയാളമാണ് മോഷ്ടാക്കാൾ സംസാരിച്ചതെന്ന് ലീല പറഞ്ഞു. സംഭവം സംബന്ധിച്ച് പീച്ചി പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഓഫിസർ പി.എം. രതീഷ് സ്ഥലം സന്ദർശിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും അന്തർസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.