പരക്കാട് സ്കൂളിലെ കവർച്ച: പ്രതി അറസ്റ്റിൽ
text_fieldsബാബു മുനിയാണ്ടി
അന്തിക്കാട്: സംസ്ഥാനത്തും തമിഴ്നാട്ടിലും അടക്കം നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. ലാലൂർ കാരൂർ വീട്ടിൽ ബാബു മുനിയാണ്ടിയെയാണ് (38) അന്തിക്കാട് പൊലീസ് പിടികൂടിയത്. പരക്കാട് എ.യു.പി സ്കൂളിൽനിന്ന് പ്രോജക്ടറും ലാപ്ടോപ്പും മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾ അറസ്റ്റിലായത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ആർ. രാജേഷിെൻറ നേതൃത്വത്തിൽ അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറ് മനക്കൊടി ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷം മുമ്പ് പറക്കാട് സ്കൂളിലെ അലമാറ കുത്തിത്തുറന്ന് 8500 രൂപയും തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിലെ അരണാട്ടുകര തരകൻസ് സ്കൂളിൽനിന്ന് എൽ.സി.ഡി ടി.വിയും മോഷ്ടിച്ച കാര്യം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐമാരായ കെ.എസ്. സുശാന്ത്, വി.എൻ. മണികണ്ഠൻ , എ.എസ്.ഐ പ്രീജു, സീനിയർ സി.പി.ഒമാരായ വി.എ. മാധവൻ, സി.എൽ. സജയൻ, ബി.കെ. ശ്രീജിത്ത്, വിനോഷ്, സി.പി.ഒമാരായ ഷറഫുദ്ദീൻ, പി.വി. കൃഷ്ണകുമാർ, മഹേഷ്, നിശാന്ത് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

