Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യപിക്കുന്നതിനിടെ...

മദ്യപിക്കുന്നതിനിടെ തർക്കം: യുവാവിന് കുത്തേറ്റു

text_fields
bookmark_border
മദ്യപിക്കുന്നതിനിടെ തർക്കം: യുവാവിന് കുത്തേറ്റു
cancel

മണ്ണുത്തി: ബന്ധുക്കൾ തമ്മിലുണ്ടായ വാക്തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വെള്ളാനിക്കര മേനോൻ റോഡിലെ വീട്ടിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കണ്ണാറ പുലിക്കോട്ടിൽ വീട്ടിൽ അബിൻ ബേബിക്കാണ് (38) കുത്തേറ്റത്.

വയറ്റിലും പുറത്തും കുത്തേറ്റ ഇയാളെ ഗുരുതരാവസ്ഥയിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ തീവ്ര പരിപരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അമ്മയുടെ ബന്ധു വെള്ളാനിക്കര മേനോൻ റോഡിലെ അബിൻ പൗലോസിനെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

അന്വേഷണം ആരംഭിച്ചതായി സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ പറഞ്ഞു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് പറയുന്നു.

Show Full Article
TAGS:drinking alcoholstabbedconflicts
News Summary - Argument while drinking Youth stabbed
Next Story