ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി അൻസാർ വിദ്യാർഥികൾ
text_fieldsരണ്ട് പഞ്ചായത്തുകളിലായി അതിദരിദ്രകുടുംബങ്ങൾക്ക് അൻസാർ സ്കൂൾ നൽകുന്ന ഭക്ഷ്യക്കിറ്റ് പഞ്ചായത്ത് പ്രസിഡന്റ്
ഏറ്റുവാങ്ങുന്നു
പെരുമ്പിലാവ്: അതിദരിദ്രർക്ക് ആശ്വാസവുമായി അൻസാർ വിദ്യാർഥികളുടെ കൈത്താങ്ങ്. റ്റുഗതർ ഫോർ തൃശൂരിന്റെ ഭാഗമായി കടങ്ങോട്, കടവല്ലൂർ പഞ്ചായത്തുകളിലെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഇരുപത്തെട്ടോളം കുടുംബങ്ങൾക്കാണ് അൻസാർ ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ വിദ്യാർഥികളിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സ്കൂൾ സി.ഇ.ഒ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, വൈസ് പ്രിൻസിപ്പൽ ഷൈനി ഹംസ, പി.ടി.എസ്.സി ചീഫ് മെന്റർ വി.ടി. സൈനബ്, പ്രോഗ്രാം കൺവീനർ സലീന കാദർ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ മാസങ്ങളിലും വിദ്യാർഥികൾ ശേഖരിച്ച കിറ്റുകൾ അർഹരായവരുടെ വീടുകളിൽ അധ്യാപകരും വിദ്യാർഥികളും എത്തിക്കും. പ്രൈമറി സെക്ഷൻ ലീഡർ ദിയ നിഷാർ സ്വാഗതവും ജാസിബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

