പുത്തൻപള്ളിക്കാവ് കാർത്തിക വേലക്കിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsനവനീത്
അന്തിക്കാട്: പുത്തൻപള്ളിക്കാവ് കാർത്തിക വേലക്കിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാഴൂർ സ്വദേശി അതിയാറ വീട്ടിൽ നവനീത് (19) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28ന് രാത്രി എട്ടോടെയാണ് വേലക്കിടെയുണ്ടായ സംഘർഷത്തിൽ അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി പൊന്നിയാംപാലത്ത് വീട്ടിൽ ആദിത്യൻ (20) എന്നയാളെ മുൻവൈരാഗ്യത്താൽ ഇടതുനെഞ്ചിലും വലതുനെഞ്ചിലും കൈത്തണ്ടയിലും കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ചത്.
ഈ കേസിലെ മറ്റൊരു പ്രതിയായ കാഞ്ഞാണി സ്വദേശി മണ്ണാംതിണ്ടിയിൽ വീട്ടിൽ രഗിന്ദ്രൻ (20) എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമ പ്രകാരമുള്ള നടപടികളും സ്വീകരിച്ചിരുന്നു. നവനീത് ഇതുകൂടാതെ അന്തിക്കാട് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. അന്തിക്കാട് സി.ഐ. കേഴ്സൺ, എസ്.ഐ. അഫ്സൽ, സി.പി. ഒ മാരായ പ്രദീഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

