Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ടി.പി റോഡ് നിർമാണത്തെ ചൊല്ലി വീണ്ടും പരാതി

text_fields
bookmark_border
അന്വേഷണത്തിന് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി താലൂക്ക് വികസന സമിതി യോഗത്തിൽ തോമസ് ഉണ്ണിയാടൻ എം.എൽ.എ
കെ.എസ്.ടി.പി റോഡ് നിർമാണത്തെ ചൊല്ലി വീണ്ടും പരാതി
cancel

ഇരിങ്ങാലക്കുട: കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട് 18 പരാതികൾ ലഭിച്ചതായി അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ മുകുന്ദപുരം താലൂക്ക് വികസന സമിതിയോഗത്തിൽ അറിയിച്ചു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച പരാതികൾക്ക് മറുപടിയായിട്ടാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. വിഷയം തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉന്നയിച്ചതായും അന്വേഷിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ അധികൃതർ വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും നിയമ പ്രശ്നമാണെന്നും റിപ്പോർട്ടിന്റെ ആധികാരികത സംബന്ധിച്ച് പരിശോധിക്കുമെന്നും എം.എൽ.എ അറിയിച്ചു. കെ.എൽ.ഡി.സി ഫണ്ട് മുരിയാട് കോൾ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ആനുപാതികമായി നൽകണമെന്നും കുടിവെള്ള പദ്ധതികൾക്കായി റോഡ് പൊളിക്കുമ്പോൾ റോഡുകളുടെ പുനർനിർമാണം ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.

പുതുക്കാട് മേൽപ്പാല നിർമാണം തൂണുകളിൽ നിലനിർത്തി പൂർത്തീകരിക്കുക, ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ശങ്കരനാരായണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. കണ്ണൻ, ഭാഗ്യവതി ചന്ദ്രൻ, കെ.എ. സുരേഷ്, ബീന സുരേന്ദ്രൻ, റോസിലി പൗലോസ്, രതി ബാബു, ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് ഇ.വി. സജീവ്, എ. ചന്ദ്രൻ, രാഷ്‌ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ആന്റോ പെരുമ്പിള്ളി, കെ.സി. കാർത്തികേയൻ, സി.യു. പ്രിയൻ, വി.എം. മനോജ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. തഹസിൽദാർ എം. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another Complaint Over KSTP Road Construction
Next Story