കേച്ചേരിയിൽ വീണ്ടും ആക്രമണം; മണലിയിൽ യുവാവിന് കുത്തേറ്റു
text_fieldsയുവാവിന് കുത്തേറ്റു
കേച്ചേരി: മണലി തെങ്ങ് കോളനിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. മണലി തെങ്ങ് കോളനിയിലെ പാനം പാട്ട് വീട്ടിൽ ചന്ദ്രന്റെ മകൻ പ്രദീപിനാണ് (25) കുത്തേറ്റത്.
ആക്രമണത്തിൽ കത്തിക്കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ തെങ്ങ് കോളനിയിൽ പ്രദീപിന്റെ വീടിനു സമീപത്തായിരുന്നു സംഘർഷം. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കുന്നംകുളം പൊലീസ് വ്യക്തമാക്കി.
നേരത്തേ പ്രദീപുമായുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളനിയിൽ നടന്ന സംഘർഷത്തിലെ ഇരുവിഭാഗക്കാരും വിവിധ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ സംഘങ്ങൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നു.