Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെ​യി​നി​ൽ...

ട്രെ​യി​നി​ൽ ക​ട​ത്തി​യ മ​ദ്യ​വു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​നി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

തൃ​ശൂ​ർ: ട്രെ​യി​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 279 കു​പ്പി മ​ദ്യ​വു​മാ​യി യു​വ​തി തൃ​ശൂ​ര്‍ ആ​ർ.​പി.​എ​ഫി​ന്റെ പി​ടി​യി​ലാ​യി. ആ​ന്ധ്ര​പ്ര​ദേ​ശ് വി​ജ​യ​വാ​ഡ സ്വ​ദേ​ശി​നി ശ്രാ​വ​ണി​യാ​ണ് (22) പി​ടി​യി​ലാ​യ​ത്. ഗോ​വ​യി​ല്‍നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ര്‍ ആ​ർ.​പി.​എ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ജ​യ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന 27,000 രൂ​പ വി​ല​മ​തി​ക്കു​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ര്‍.​പി.​എ​ഫ് അ​റി​യി​ച്ചു.

ആ​ര്‍.​പി.​എ​ഫി​ന്‍റെ ക്രൈം ​പ്രി​വ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ ഡി​റ്റ​ക്ഷ​ന്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ മ​ദ്യ​വും പ്ര​തി​െ​യ​യും എ​ക്‌​സൈ​സി​ന് കൈ​മാ​റി. തൃ​ശൂ​രി​ല്‍ ആ​ര്‍ക്കു​വേ​ണ്ടി​യാ​ണ് മ​ദ്യം എ​ത്തി​ച്ച​തെ​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor seizedtrainarrest
News Summary - Andhra native caught with liquor on train
Next Story