ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ സപ്തതി നിറവില്‍
text_fieldsസപ്തതി ആഘോഷിക്കുന്ന ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
നെല്ലായി: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സപ്തതി നിറവില്‍. പരേതനായ എ.എന്‍. നീലകണ്ഠന് നമ്പൂതിരി 1953ല്‍ സ്ഥാപിച്ച സ്കൂള്‍ തുടക്കത്തില്‍ ഏകാധ്യാപക വിദ്യാലയമായിരുന്നു. പിന്നീട് എല്‍.പി വിഭാഗം ആരംഭിച്ചു.
1982ല്‍ ഹൈസ്കൂളായും 2010ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായും ഉയര്‍ന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിലും ശാസ്ത്ര മേളകളിലും കായിക മേളകളിലും മികവ് പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ മുരിയാട് പഞ്ചായത്തിലുള്ളവര്‍ക്ക് പുറമെ സമീപത്തെ 16 പഞ്ചായത്തുകളില്‍നിന്നും ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് നിന്നുമുള്ള 2250 കുട്ടികളാണ് പഠിക്കുന്നത്. മുന്‍ മന്ത്രി ലോനപ്പന് നമ്പാടന് ഇവിടത്തെ അധ്യാപകനായിരുന്നു.
ഒരു വര്‍ഷം നീളുന്ന സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിക്കും. വിദ്യാലയത്തിന്റെ വാര്‍ത്ത ചാനല്‍ ഉദ്ഘാടനവും സമഗ്ര രൂപരേഖ പ്രഖ്യാപനവും നടക്കും. ബുധനാഴ്ച രാവിലെ 10ന് പ്രതിഭ സംഗമം മുന്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.