18കാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsപ്രവീണ
പെരുമ്പിലാവ്: പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അക്കിക്കാവ് ചിൽഡ്രൻസ് നഗറിൽ പുണാണ്ടത്ത് പ്രേംകുമാറിെൻറ മകൾ പ്രവീണയെയാണ് (18) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് കരുതുന്ന യുവാവ് കൂടെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബന്ധുവിനൊപ്പം വീട്ടിൽ എത്തിയിരുന്നു. എന്നാൽ, പെൺകുട്ടിയെ വിട്ടയക്കാൻ വീട്ടുകാർ വിസമ്മതിച്ചു. ഇതേ തുടർന്ന് യുവാവ് വീട്ടുകാരുമായി തർക്കത്തിലേർപ്പെടുകയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. പിന്നീടാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: മിനി. സഹോദരി: പ്രവീത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കുന്നംകുളം നഗരസഭ ശ്മശാനത്തിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

