നാവികസേനയിൽ പ്രവേശനം നേടി ഏമൽ എബിൾ
text_fieldsഏമൽ എബിൾ
മാള: ഇന്ത്യൻ നാവികസേനയിൽ പ്രവേശനം നേടിയ യുവതി നാടിന് അഭിമാനമാവുന്നു. മാള പള്ളിപ്പുറം പടിഞ്ഞാറൻമുറി ചക്കാലക്കൽ വിന്നി-ജിൻസി ദമ്പതികളുടെ മകൾ ഏമൽ എബിളാണ് താരമായത്.
ഒരു വർഷത്തോളം നീണ്ട പരിശീലനത്തിനുശേഷമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കർണാടകയിലെ കാർവാറിൽ ഷിപ്പിങ്ങിലായിരുന്നു ആദ്യഘട്ട പരിശീലനം. പിന്നീട് ഒഡിഷയിലെ സില്കയിൽ കഠിന പരിശീലനം. ആഗസ്റ്റ് എട്ടിനാരുന്നു പാസിങ് ഔട്ട് പരേഡ്. സൈനികസേവനം എന്ന ലക്ഷ്യം കൗമാരത്തിൽ തന്നെ ഏമലിനുള്ളിൽ ഉണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ മാതാപിതാക്കൾ പൂർണ പിന്തുണയേകി.
പ്ലസ് ടുവിന് ശേഷം ജില്ലയിലെ ഇന്ത്യൻ കോഴ്സ് അക്കാദമിയിൽ ചേർന്നായിരുന്നു ആദ്യ പഠനം. റിട്ട.ഉദ്യോഗസ്ഥനായ ഉദയകുമാർ വഴികാട്ടിയായി. നാവികസേനയുടെ ആറ് ശാഖകളിലേക്ക് സ്ത്രീകളെ ഓഫിസർമാരായി നിയമിക്കുന്നുണ്ട്. ശനിയാഴ്ച കൊച്ചി ദ്രോണാചാര്യയിൽ പ്രഫഷനൽ ട്രെയിനിങ്ങിൽ പ്രവേശിക്കുന്ന ഈ 21കാരിയെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

