'ജീവനും കൊണ്ടോടിയ' റപ്പായി വിരമിച്ചു
text_fieldsറപ്പായിക്ക് നഗരസഭയുടെ ഉപഹാരം ചെയർപേഴ്സൻ ജയന്തി പ്രവീൺകുമാർ നൽകുന്നു
ചാലക്കുടി: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ആംബുലൻസ് ജീവിതം അവസാനിപ്പിച്ച വിതയത്തിൽ പാണേക്കാടൻ റപ്പായിക്ക് നഗരസഭ യാത്രയയപ്പ് നൽകി. ഇതിനിടയിൽ ആത്മാർഥ സേവനം കൊണ്ട് നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയിരുന്നു.
32 വർഷത്തിനിടയിൽ നഗരത്തിലെ മിക്കവാറും എല്ലാ വീടുകളിലേക്കും റപ്പായിയുടെ വാഹനം എത്തിയിട്ടുണ്ട്. റപ്പായിയുടെ രാപ്പകലുകൾ അപകടത്തിൽപെട്ടവരെയും രോഗംമൂലം അത്യാസന്ന നിലയിലായവരെയും രക്ഷിക്കാനായി ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു.
1996ൽ ചാലക്കുടി നഗരസഭയിൽ ആംബുലൻസ് അനുവദിച്ചപ്പോൾ മുതലാണ് റപ്പായി നഗരസഭയിലെ ൈഡ്രവറായി സേവനം ആരംഭിച്ചത്. എലിഞ്ഞിപ്ര സോഷ്യൽ വെൽഫെയർ സൊസൈറ്റി 1982ലാണ് ചാലക്കുടിയിൽ ആദ്യമായി ഒരു ആംബുലൻസ് സർവിസ് ആരംഭിക്കുന്നത്. ഈ ആംബുലൻസിെൻറ ൈഡ്രവറായിട്ടായിരുന്നു റപ്പായിയുടെ തുടക്കം. ഔറംഗാബാദ്, സെക്കന്തരാബാദ്, ഗോവ, ചെന്നൈ, മൈസൂരു, മംഗളൂരു, നാഗർകോവിൽ എന്നീ സ്ഥലങ്ങളിലെല്ലാം പോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

