കടവല്ലൂരിൽ ആംബുലൻസും പിക് അപ് ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsകടവല്ലൂരിൽ അപകടത്തിൽപ്പെട്ട ആംബുലൻസ്
പെരുമ്പിലാവ്: സംസ്ഥാന പാതയിലെ കടവല്ലൂരിൽ ആംബുലൻസും മിനി പിക് അപ് ലോറിയും കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ 10.50 നായിരുന്നു അപകടം. കൊച്ചിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും ചങ്ങരംകുളം ഭാഗത്ത് നിന്നും വരികയായിരുന്ന മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ആംബുലൻസിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന കാർ റോഡിലെ കുഴികണ്ട് വെട്ടിച്ചപ്പോൾ എതിർ ദിശയിൽനിന്ന് വരികയായിരുന്ന ആംബുലൻസ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന പിക്കപ്പ് ലോറിയിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ലോറിക്കും കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

