കോർപറേഷനിൽ 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു
text_fieldsതൃശൂർ മുനിസിപ്പൽ കോർപറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുതിർന്ന അംഗം എം.എൽ. റോസിക്ക് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു
തൃശൂർ: കോർപറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു. കോർപറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റവും മുതിർന്ന അംഗവും മുൻ ഡെപ്യൂട്ടി മേയറുമായ എം.എൽ. റോസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കാളത്തോട് ഡിവിഷനിൽനിന്നാണ് എം.എൽ റോസി തെരഞ്ഞെടുക്കപ്പെട്ടത്.
റോസി മറ്റ് 55 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ മേയർമാർ, മുൻ കൗൺസിലർമാർ, മുൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞക്കുശേഷം പുതിയ കോർപറേഷൻ കൗൺസിലർമാരുടെ പ്രഥമ യോഗം എം.എൽ. റോസിയുടെ അധ്യക്ഷതയിൽ കോർപറേഷൻ ഹാളിൽ ചേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

