Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടോൾ പ്ലാസയിൽ...

ടോൾ പ്ലാസയിൽ വടംകെട്ടി വാഹനം തടയുന്നതിൽ പ്രതിഷേധം

text_fields
bookmark_border
ടോൾ പ്ലാസയിൽ വടംകെട്ടി വാഹനം തടയുന്നതിൽ പ്രതിഷേധം
cancel

ആ​മ്പ​ല്ലൂ​ര്‍: പാ​ലി​യേ​ക്ക​ര ടോ​ള്‍പ്ലാ​സ​യി​ല്‍ വ​ടം കെ​ട്ടി വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ടോ​ള്‍ ന​ല്‍കാ​തെ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ പെ​ട്ടെ​ന്ന് പി​ടി​കൂ​ടാ​ന്‍ ബൂ​ത്തി​ന് കു​റു​കെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ട​യു​ന്ന​താ​ണ് വാ​ഹ​ന​യാ​ത്രി​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ക​യ​ര്‍ കെ​ട്ടി വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കും.

മി​ക്ക​വാ​റും മു​ന്‍ച​ക്ര​ങ്ങ​ള്‍ ക​ട​ന്ന​ശേ​ഷ​മാ​യി​രി​ക്കും ജീ​വ​ന​ക്കാ​ര്‍ വ​ടം വ​ലി​ക്കു​ന്ന​ത്. വ​ലി​യ വ​ടം വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ കു​രു​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് വാ​ഹ​ന​യാ​ത്രി​ക​ര്‍ക്ക്. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ സം​വി​ധാ​യ​ക​ന്‍ നി​ഷാ​ദി​െൻറ വാ​ഹ​നം ടോ​ള്‍ ന​ല്‍കി​യി​ട്ടും ഇ​ത്ത​ര​ത്തി​ല്‍ ത​ട​ഞ്ഞ​തി​നാ​ല്‍ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല​ത്രേ.ടോ​ള്‍ ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക​ളി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​റി​ല്ല.

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ബൂ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളെ വ​ടം​വെ​ച്ച് കു​രു​ക്കി​ട്ട് ത​ട​യു​ന്ന​നെ​തി​രെ പൊ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റും ഡി.​സി.​സി​യു​ടെ ടോ​ൾ ഉ​പ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ജോ​സ​ഫ് ടാ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി ആവ​ശ്യ​പ്പെ​ട്ട്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും ക​ല​ക്​​ട​ർ​ക്കും ജോ​സ​ഫ് ടാ​ജ​റ്റ്‌ ക​ത്ത് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tollaliyekkara toll
Next Story