‘അൽഹാൻ’: മുട്ടിപ്പാട്ടിലെ പെൺ ഇശലുകൾ
text_fieldsപാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ‘അൽഹാൻ’ വനിത മുട്ടിപ്പാട്ട് സംഘം
പാടൂർ: അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ മുട്ടിപ്പാട്ട് മ്യൂസിക് ബാൻഡ് ആരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് വനിതാ മുട്ടിപ്പാട്ട് സംഘം രൂപവത്കരിക്കുന്നത്. ഈണങ്ങൾ എന്നർഥം വരുന്ന അറബി പദമായ ‘അൽഹാൻ’ എന്ന പേരിലാണ് ബാൻഡ് മുട്ടിപ്പാട്ട് അവതരിപ്പിക്കുന്നത്.
അനവധി ഈണങ്ങൾ കോർത്തിണക്കി വളരെ മനോഹരമായി മുട്ടിപ്പാട്ട് അവതരിപ്പിക്കുന്ന നിരവധി ടീമുകൾ കേരളത്തിലുണ്ടെങ്കിലും വനിതകൾ മാത്രമായി അണിനിരക്കുന്ന ടീം കേരളത്തിൽ തന്നെ ആദ്യമാണെന്ന് നേതൃത്വം നൽകുന്ന അധ്യാപകരായ മുഹ്സിൻ, ജിനരാമകൃഷ്ണൻ, ഫാരിഷ എന്നിവർ പറഞ്ഞു. ഒമ്പതംഗങ്ങൾ അടങ്ങിയതാണ് അൽ ഹാൻ ആർട്സ് ആൻഡ് മ്യൂസിക് ബാന്റ് സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

