മദ്യപാനം മുട്ടി; പകരം അരിഷ്ട വില്പന തകൃതി
text_fieldsപുന്നയൂര്ക്കുളം: ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ബാറും കള്ളു ഷാപ്പും അടച്ചതോടെ മദ്യപാൻമാർക്കായി ലഹരി പുതയുന്ന അരിഷ്ട വില്പന തകൃതി. പുന്നയൂര്ക്കുളം, പെരിയമ്പലം, എടക്കര എന്നിവിടങ്ങളിലെ പലചരക്ക്-സ്റ്റേഷനറി കടകളിലാണ് ഡോക്ടറുടെ കുറിപ്പടിപോലും ഇല്ലാതെ നിയമ വിരുദ്ധമായ ലഹരി അരിഷ്ടം നല്കുന്നത്.
വടക്കേക്കാട് പൊലീസ് സ്റ്റേഷനു സമീപത്തെ കടയില് വര്ഷങ്ങളായി വില്പനയുണ്ടെങ്കിലും പൊലീസ് നടപടിയില്ലെന്ന പരാതി വ്യാപകമാണ്. ഇവിടെ ഒരു ഡോക്ടറുടെ പരിശോധന ബോര്ഡ് ഉണ്ടെങ്കിലും ഡോക്ടര് വരാറില്ലത്രെ.
ഒരു തവണ കടയുടമയെ എക്സൈസ് കസ്റ്റഡിയില് എടുത്തിരുന്നെങ്കിലും മണിക്കൂറുകള്ക്കകം പുറത്തിറങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

