Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാറി​െൻറ മുൻനിര...

സർക്കാറി​െൻറ മുൻനിര പദ്ധതികൾക്ക്​ കൃഷിവകുപ്പി​െൻറ ഉടക്ക്​

text_fields
bookmark_border
സർക്കാറി​െൻറ മുൻനിര പദ്ധതികൾക്ക്​ കൃഷിവകുപ്പി​െൻറ ഉടക്ക്​
cancel

തൃശൂർ: തദ്ദേശ സ്​ഥാപന തലത്തിൽ രണ്ടാം പിണറായി സർക്കാറിെൻറ മുൻഗണന പദ്ധതികൾ നടന്നുവരവേ ഫീൽഡ്​ ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക്​ വിട്ടുനൽകുന്നതിനെതിരെ കൃഷിവകുപ്പി​െൻറ സർക്കുലർ. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമായ ലൈഫ്​, അതിദാരിദ്ര്യ സർവേ നടന്നുവരവേയാണ്​ വ്യാഴാഴ്​ച കൃഷിവകുപ്പ്​ അഡീഷനൽ സെക്രട്ടറി എസ്​. സാബിർ ഹുസൈൻ ഫീൽഡ്​ ജീവനക്കാരെ മറ്റ്​ വകുപ്പുപ്രവർത്തനങ്ങളിൽ നിന്ന്​ വിലക്കി സർക്കുലർ ഇറക്കിയത്​. കേരള പഞ്ചായത്തീ രാജ്​ നിയമത്തിന്​ വിരുദ്ധമാണ്​ കൃഷിവകുപ്പി​െൻറ നടപടിയെന്നാരോപിച്ച്​ കേരള ഗ്രാമപഞ്ചായത്ത്​ അസോസിയേഷൻ ഭാരവാഹികൾ തദ്ദേശവകുപ്പുമന്ത്രിക്ക്​ പരാതി നൽകിയിട്ടുണ്ട്​. ​

1994ലെ കേരള പഞ്ചായത്തീ​ രാജ്​ നിയമം അനുസരിച്ച്​ ത​േദ്ദശ സ്​ഥാപനങ്ങൾക്ക്​ കൈമാറിക്കിട്ടിയ ഘടക സ്​ഥാപനങ്ങളിലൊന്നാണ്​ കൃഷിഭവൻ. ഘടക സ്​ഥാപനങ്ങളിലെ ജീവനക്കാരെ പ്രവർത്തനമേഖല പരിഗണിക്കാതെ പൊതുവായ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക്​ നിയോഗിക്കാനുള്ള അധികാരം തദ്ദേശസ്​ഥാപനങ്ങൾക്ക്​ കൈമാറി 2018 ഫെബ്രുവരി 19ന്​​ അന്നത്തെ ചീഫ്​ സെക്രട്ടറി പോൾ ആൻറണി ഉത്തരവ്​ ഇറക്കിയിരുന്നു. കേരള പഞ്ചായത്തീ രാജ്​ നിയമം 181,184 എന്നിവ പ്രകാരം പഞ്ചായത്തി​െൻറ ഏത്​ ചുമതലയും ഗ്രാമപഞ്ചായത്തിലേക്ക്​ കൈമാറിയ സ്​ഥാപനങ്ങളിലെ ഏത്​ ഉദ്യോഗസ്​ഥനും അവരുടെ പ്രവർത്തനമേഖല പരിഗണിക്കാതെ ഏൽപിക്കാമെന്നാണ്​​ വ്യവസ്​ഥ.

ഫീൽഡ്​ ജീവനക്കാരെ കാർഷികേതര ആവശ്യങ്ങൾക്ക്​ നിയോഗിക്കരുതെന്ന 2017ൽ ഇറക്കിയ സർക്കുലർ ഉയർത്തിക്കാട്ടിയാണ്​ കൃഷിവകുപ്പ് അധികൃതർ ഉത്തരവിറക്കിയിട്ടുള്ളത്​. 2017ലെ ഉത്തരവ്​ പഞ്ചായത്തീ രാജ്​ ആക്​ടിന്​ വിരുദ്ധമെന്ന്​ ചൂണ്ടിക്കാട്ടി ചീഫ്​ സെക്രട്ടറി അന്ന്​ മറുകുറിപ്പ്​ ഇറക്കിയത്​ വിവാദമായിരുന്നു. ഒടുവിൽ ജീവനക്കാരെ അനുവദിച്ച്​ കൃഷിവകുപ്പ്​ പ്രശ്​നം പരിഹരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculture department
News Summary - Agriculture department is against farming project
Next Story