Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ ബസുകളുടെ...

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ അരിമ്പൂർ പഞ്ചായത്ത് പ്രമേയം

text_fields
bookmark_border
bus service
cancel

അ​രി​മ്പൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ൾ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഐ​ക്യ​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്മി​ത അ​ജ​യ​കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ കാ​ര​ണം ജ​നം ബു​ദ്ധി​മു​ട്ടു​ന്ന​താ​യും ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നും സ്പീ​ഡ് ഗ​വേ​ണ​ർ പി​ടി​പ്പി​ക്കാ​തെ ഓ​ടു​ന്ന ബ​സു​ക​ൾ ഉ​ണ്ടെ​ന്നും അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ബ​സോ​ടി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ഇ​തി​നു ത​ട​യി​ടാ​ൻ പൊ​ലീസി​നോ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നോ ക​ഴി​യു​ന്നി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക്കാ​രാ​യ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഇ​ത് മു​ഖ്യ​മ​ന്ത്രി, ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി, ആ​ർ.​ടി.​ഒ എ​ന്നി​വ​ർ​ക്ക് കൈ​മാ​റും. ന​ട​പ​ടി ഇ​ല്ലാ​ത്ത പ​ക്ഷം യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സി.​ജി. സ​ജീ​ഷ് പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളാ​യ ഷി​മി ഗോ​പി, സി.​പി. പോ​ൾ, കെ. ​രാ​ഗേ​ഷ്, പി.​എ. ജോ​സ്, ജെ​ൻ​സ​ൺ ജെ​യിം​സ്, സു​ധ സ​ദാ​ന​ന്ദ​ൻ, സു​നി​ത ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busesArimbur Panchayat resolution
News Summary - Against the death patch of private buses Arimbur Panchayat resolution
Next Story