മരണശേഷം ശരീരം മെഡിക്കൽ കോളജിലേക്ക് നൽകാൻ തീരുമാനിച്ച് ദമ്പതികൾ
text_fieldsമാള: മരണശേഷം ശരീരം മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പഠനത്തിനായി നൽകാൻ തീരുമാനിച്ച് ദമ്പതികൾ. മാള ടൗണിന് സമീപം താമസിക്കുന്ന തെണ്ടക്കാരൻ വീട്ടിൽ അനിൽ കുമാർ (56) ഭാര്യ രേഖ (43) എന്നിവരാണ് വിവാഹ വാർഷിക ദിനത്തിൽ കണ്ണുകൾ ദാനം ചെയ്യാനും ശരീരം മെഡിക്കൽ കോളജിന് നൽകാനുമുള്ള സമ്മതപത്ര കരാറിൽ ഒപ്പുവെച്ചത്. മസ്തിഷ്ക മരണം സംഭവിച്ചാൽ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തയാറായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അവയവദാന പ്രതിജ്ഞ ഓൺലൈനായി എടുക്കുകയും ചെയ്തിട്ടുണ്ടിവർ. മരണാനന്തരം ശരീരം വൈദ്യപഠനത്തിന് നൽകുന്നതിനെക്കുറിച്ച് അനിൽകുമാറാണ് ആദ്യം തീരുമാനമെടുത്തത്. കണ്ണുകൾ ദാനം ചെയ്തുകൂടേ എന്ന അനിൽകുമാറിന്റെ ചോദ്യത്തിന് മരണശേഷം മറ്റുള്ളവർക്ക് ഗുണകരമെങ്കിൽ ശരീരം മൊത്തം നൽകാമെന്ന മറുപടിയാണ് രേഖ നൽകിയത്.
കുടുംബശ്രീയുടെ സജീവ പ്രവർത്തകയും അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് രേഖ. അനിൽകുമാർ മാള കടവിൽ കമ്പ്യൂട്ടർ സ്ഥാപന ഉടമയാണ്. മക്കൾ: അരുണ ഗിരിനാഥ്, അമിത്ര ജിത്ത്, ആദിഷ് അനുപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

