ആഫ്രിക്കൻ പന്നിപ്പനി; കടങ്ങോട് മേഖലയിലെ ദയാവധവും അണുനശീകരണവും അവസാനിച്ചു
text_fieldsഎരുമപ്പെട്ടി: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കടങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ടംപറമ്പിൽ രണ്ടു ദിവസമായി നടന്ന ദയാവധവും അണുനശീകരണവും അവസാനിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച പ്രദേശത്തെ അവസാനത്തെ രണ്ട് ഫാമുകളിൽ വളർത്തിയിരുന്ന 404 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്.
പഞ്ചായത്തിലെ ആറാം വാർഡായ മണ്ടംപറമ്പിൽ പ്രവർത്തിക്കുന്ന മനീഷിന്റെ ഫാമിലെ പന്നികൾ ആസ്വഭാവിക രീതിയിൽ ചത്ത് പോകുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബംഗളൂരു എസ്.ആർ.ഡി.ഡി.എൽ ലാബിൽ നടത്തിയ പരിശോധനകൾക്ക് ശേഷം ആദ്യം രോഗം സ്ഥിരീകരിച്ചത്. ദേശീയ ദുരന്തമായി കണക്കാക്കപ്പെടുന്ന ആഫ്രിക്കൻ പന്നിപ്പനിക്ക് കൃത്യമായ ചികിത്സ മാർഗങ്ങളോ പ്രതിരോധ കുത്തിവെപ്പുകളോ ഒന്നുമില്ലാത്തതിനാൽ നാഷനൽ ആക്ഷൻ പ്ലാൻ പ്രകാരമുള്ള കർശന നടപടികളിലൂടെ ദയാവധം നടത്തി നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചപ്പോൾ ഒമ്പത് ഫാമുകളിലുണ്ടായിരുന്ന 621 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രണ്ട് തവണകളായി ഇതുവരെ 1025 പന്നികളെ ദയാവധത്തിന് വിധേയമാക്കുകയും അണുനശീകരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

