ആദിലക്ഷ്മിക്ക് ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകൾ കനിയണം
text_fieldsചാവക്കാട്: കേൾവി വൈകല്യമുള്ള മൂന്ന് വയസ്സുകാരിയുടെ ചികിത്സക്ക് സഹായം തേടുന്നു. ഒരുമനയൂര്‍ സ്വദേശി എം.കെ. ബൈജുവിെൻറ മൂന്നു വയസ്സുകാരിയായ മകൾ ആദി ലക്ഷ്മിയുടെ കോക്ലിയാര്‍ ഇംപ്ലാേൻറഷൻ ശസ്ത്രക്രിയക്കാണ് സഹായം തേടുന്നത്. 15 ലക്ഷം രൂപയോളം ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കായും വേണമെന്നാണ് അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പിതാവ് ബൈജു കൂലിപ്പണിക്കാരനാണ്. മകളുടെ ചികിത്സക്കായി ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ആദിലക്ഷ്മിയുടെ ചികിത്സക്കായി ഒരുമനയൂര്‍ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഒരു ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ബൈജുവിെൻറയും പഞ്ചായത്ത് പ്രസിഡൻറിെൻറയും പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരുമനയൂര്‍ ശാഖയില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0168053000014054 , ഐ.എഫ്.എസ്.സി: SIBL0000168. ഫോൺ: 9496046014.

