ആട്ടിന്‍കുട്ടികളെ കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
text_fieldsആമ്പല്ലൂര്‍: വരന്തരപ്പിള്ളി പിടിക്കപറമ്പിലെ ഫാമില്‍ അതിക്രമിച്ചുകയറി ആട്ടിന്‍കുട്ടികളെ കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയാണ് (32) മരിച്ചത്. കേസില്‍ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്ക് വിധേയമാക്കിയ ഇയാള്‍ക്ക് വരന്തരപ്പിള്ളി പൊലീസ് ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസിെൻറ നിര്‍ദേശ പ്രകാരം ഇയാളെ ആലത്തൂരിലെ സുഹൃത്തുക്കളുടെ അടുത്ത് എത്തിച്ചു.
ഇയാള്‍ ജോലി ചെയ്യുന്ന ഫാമിെൻറ ഉടമയാണ് ആലത്തൂരിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയാണ് അവിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ഫാമില്‍ അതിക്രമിച്ച് കയറി ആറ് ആട്ടിന്‍കുട്ടികളെ ഇയാള്‍ കൊന്നുവെന്നാണ് കേസ്. രണ്ട് വര്‍ഷമായി വെള്ളാരംപാടത്തെ ഫാമിലെ തൊഴിലാളിയാണ് ഉമഷ്. സമീപ പ്രദേശത്തെ ഫാമിലെ ആടുകളെയാണ് കൊന്നത്.

