Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ട​ക​ളി​ൽ...

ക​ട​ക​ളി​ൽ ജോ​ലി​ചെ​യ്ത് മോ​ഷ​ണം പ​തി​വാ​ക്കി​യ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

തൃ​ശൂ​ർ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്ത് മോ​ഷ​ണം പ​തി​വാ​ക്കി​യ പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട കൂ​ട​ൽ ഉ​ഷ ഭ​വ​നി​ൽ സു​ജി​ൻ​കു​മാ​റി​നെ​യാ​ണ് (31) തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ഷാ​ഡോ പൊ​ലീ​സും നെ​ടു​പു​ഴ പൊ​ലീ​സും ചേ​ർ​ന്ന് ആ​ലു​വ അ​ത്താ​ണി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന പ​ര​സ്യം വ​ഴി​യാ​ണ് പ്ര​തി ജോ​ലി​ക്ക് എ​ത്തി​യി​രു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം ജോ​ലി​ചെ​യ്ത് വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി പ​ണ​വും മ​റ്റും മോ​ഷ്ടി​ക്കു​ക​യാ​ണ് രീ​തി.

കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ഈ ​രീ​തി​യി​ൽ ജോ​ലി​ചെ​യ്ത് 58,000 രൂ​പ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് നെ​ടു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷ​മാ​യി വീ​ടു​മാ​യി ബ​ന്ധ​വു​മി​ല്ലെ​ന്നും ഇ​തേ​രീ​തി​യി​ൽ ത​ട്ടി​പ്പു​ന​ട​ത്തി കി​ട്ടു​ന്ന പ​ണം മു​ഴു​വ​നും ലോ​ട്ട​റി​യെ​ടു​ക്കാ​നാ​യി ചെ​ല​വ​ഴി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefTheft Newsarrest
News Summary - Accused who committed theft after working in shops arrested
Next Story