പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsതൃശൂർ: 16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇരയുമായി വിവാഹ ചടങ്ങ് നടത്തിയതിനാല്‍ ജാമ്യം നല്‍കണമെന്ന പ്രതിയുടെ വാദം കോടതി തള്ളി.
കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കുഞ്ഞുമാക്കന്പുരയ്ക്കല് സിതീഷ് ജിത്തിെൻറ (23) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് തള്ളിയത്. 2020 ഒക്ടോബറിലാണ് സംഭവം. പട്ടികജാതിയിൽപെട്ട പെണ്‍കുട്ടിയെ ചെറായി ബീച്ചിലെത്തിച്ച് പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോൾ കുടുംബക്ഷേത്രത്തില്വെച്ച് താലി കെട്ടുകയുമായിരുന്നു. വിവരം മറച്ചുവെച്ചതിനും ശൈശവ വിവാഹത്തിന് സഹായിച്ചതിനും പ്രതിയുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കളെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ശൈശവ വിവാഹം നിയമവിരുദ്ധമായതിനാൽ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധുവിെൻറ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

