വടക്കേക്കാട് മാല മോഷണ കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഷാജി
പുന്നയൂർക്കുളം: വടക്കേക്കാട് മാല മോഷണ കേസിലെ പ്രതി അറസ്റ്റിൽ. ഞമനേങ്ങാട് വൈദ്യൻസ് റോഡിന് സമീപം കാണഞ്ചേരി വീട്ടിൽ ഷാജിയെയാണ് (43) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി രണ്ടിന് ഞമനേങ്ങാട് ഒന്നരക്കാട്ട് പത്മനാഭന്റെ ഭാര്യ അംബികയുടെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്.
പത്മനാഭന് അസുഖമായി ആശുപത്രിയിൽ പോകുന്നതിനിടെ മുറിയിൽ ചെപ്പിനകത്ത് സൂക്ഷിച്ചിരുന്നതായിരുന്നു മാല. പിന്നീട് പത്മനാഭൻ മരിച്ചതിനെ തുടർന്ന് വീട് വൃത്തിയാക്കാനും മറ്റും വന്നതായിരുന്നു പ്രതി. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാല അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാജി നായരങ്ങാടിയിലെ ജ്വല്ലറിയിൽ മാല വിറ്റതായും വില കൂടിയ മൊബെൽ ഫോൺ വാങ്ങിയതായും കണ്ടെത്തി. തുടർന്നാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ നായരങ്ങാടിയിലെ ജ്വല്ലറിയിലും സംഭവം നടന്ന വീട്ടിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

