ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsകൊരട്ടി: റയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി മർദിച്ച് മാല കവർന്ന കേസിലെ പ്രതികളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് കൊരട്ടി മൊതയിൽ ധാരിഷ് (38), മുട്ടത്തിൽ ലിബീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 19നാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി റയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ കിടന്നുറങ്ങിയിരുന്ന സുധീഷ് എന്നയാളെ മർദിച്ചാണ് മാല കവർന്നത്.
കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ. മുഹമ്മദ്, ഷിഹാബ് കെ. കുട്ടശ്ശേരി, സ്പെഷൽ ബ്രാഞ്ച് ഓഫിസർ ബി. വിനോദ്കുമാർ, സ്പെഷൽ ബ്രാഞ്ച് സീനിയർ ഓഫിസർ വി.ആർ. രഞ്ജിത്ത്, സി.പി.ഒ പി.കെ. സജീഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

