നിരവധി കേസുകളിലെ പ്രതിയെ കാപ ചുമത്തി അറസ്റ്റ് ചെയ്തു
text_fieldsമാള: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുരുവിലശ്ശേരി വടാശ്ശേരി വീട്ടിൽ പ്രമോദിനെ ('മാക്രി പ്രമോദ്'-28) മാള പൊലീസ് അറസ്റ്റ് ചെയ്തു.
2013 മുതൽ എട്ട് വധശ്രമം, പിടിച്ചുപറി, പൊലീസിനെ ആക്രമിക്കൽ, പോക്സോ, ചന്ദനമരം മോഷണം തുടങ്ങി ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി 24 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചെറുപ്പക്കാരെ കഞ്ചാവിനും മദ്യത്തിനും അടിമയാക്കി ക്വട്ടേഷൻ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
നിരവധി കോടതികളിൽ അറസ്റ്റ് വാറണ്ട് നിലവിലുള്ള പ്രതി കാപ പ്രകാരം കേസ് എടുത്തതറിഞ്ഞ് കണ്ണൂർ, വയനാട്, തൃശൂർ ജില്ലയിലെ കുറ്റിച്ചിറ, കുറ്റിക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഫോൺ നമ്പറുകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് മാളയിൽനിന്ന് അറസ്റ്റ് ചെയ്തത്.

