കൊലപാതക കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ
text_fieldsസുനീർ
പുന്നയൂർക്കുളം: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ. കടിക്കാട് വെട്ടിലിയിൽ വീട്ടിൽ സുനീറിനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കൊലപാതകശ്രമ കേസുകളിലെ പ്രതിയാണിയാൾ. 2008ൽ തൃശൂർ സെഷൻസ് കോടതിയിൽ ജാമ്യമെടുത്ത് വിദേശത്ത് ഒളിവിൽ പോയതായിരുന്നു.
കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യക്കാർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടക്കേക്കാട് എസ്.ഐ ആനന്ദ്, എ.എസ്.ഐ ബിജു, നിബു, രതീഷ്, റജിൻ എന്നിവർ ചേർന്നാണ് ചമ്മണ്ണൂരുള്ള രഹസ്യകേന്ദ്രത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് എത്തിയശേഷം കേരളത്തിലെ പല ഭാഗങ്ങളിലിയി ഒളിവിൽ താമസിക്കുകയായിരുന്നു.