കഞ്ചാവ് വിൽപനക്കിടയിൽ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്
text_fieldsആഷിഖ്
തളിക്കുളം: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ തളിക്കുളത്ത് കഞ്ചാവ് വിൽപനക്കിടയിൽ യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തളിക്കുളം സ്വദേശിയായ തോപ്പിൽ വീട്ടിൽ ആഷിഖ് (30) എന്നയാളെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശ പ്രകാരമാണ് കഞ്ചാവ് വിൽപനക്കാരെ പിടികൂടാൻ വാടാനപ്പള്ളി പൊലീസ് പരിശോധന ശക്തമാക്കിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പാഞ്ഞെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ആഷിഖ് മറ്റൊരാൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിയതോടെ ഇയാളെ ഓടിച്ചിട്ട് പൊലീസ് പിടികൂടുകയായിരുന്നു. ദേഹപരിശോധനയിൽ 18 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

