വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനെയും മകനെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
text_fieldsകാട്ടൂർ: വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെയും 17 വയസ്സുകാരനായ പ്രായപൂർത്തിയാകാത്ത മകനെയും ആക്രമിച്ച കേസിലെ പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീൺ (28) ആണ് അറസ്റ്റിലായത്.
മനവല്ലശ്ശേരി താണിശ്ശേരി രാജീവ് ഗാന്ധി ഉന്നിതിയിൽ കറുപ്പംവീട്ടിൽ വീട്ടിൽ നാസറിന്റെ (48) വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറിയാണ് പ്രായപൂർത്തിയാത്ത മകനെ മർദിച്ചത്. മരവടി കൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന നാസറിന്റെ കൈ പിടിച്ച് തിരിച്ച് തള്ളി താഴെയിടുകയും ചെയ്തുവെന്നാണ് പരാതി.
പ്രതി പ്രവീൺ നാല് വധശ്രമകേസുകളിലും മൂന്ന് അടിപിടി കേസിലും ഒരു കഞ്ചാവ് കേസിലും ഒരു കവർച്ച കേസിലും അടക്കം 15 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ച പ്രതിയുമാണ്. ഇ.ആർ. ബൈജു,കെ.ജെ. ജിനേഷ്, ബാബു ജോർജ്, സബീഷ്, തുളസീദാസ്, ധനേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

