റോഡ് തോടായി; അപകടം പതിവ്
text_fieldsശോച്യാവസ്ഥയിലായ കോട്ടമുറി- കോട്ടവാതിൽ - കനാൽ റോഡ്
മാള: കോട്ടമുറി - കോട്ടവാതിൽ - കനാൽ റോഡ് ശോച്യാവസ്ഥയിൽ. ഇരുവശങ്ങളും ഇടിഞ്ഞ റോഡിൽ നിറയെ കുഴികളാണ്. അതിനാൽ തന്നെ അപകടം പതിവായി.
കോട്ടമുറി - കോടവത്ത്കുന്നിൽ വൈന്തോട് പാലത്തിന്റെയും റോഡിന്റെയും നിർമാണം നടക്കുന്നുണ്ട്. എന്നാൽ, വാഹനങ്ങൾക്ക് പോകാൻ ഇവിടെ ബദൽ സംവിധാനമില്ല. നിർമാണ പ്രവർത്തനങ്ങൾക്ക് ഒച്ചുവേഗതയാണ്. ഇതുവഴി പോകേണ്ട വാഹനങ്ങൾ കോട്ടവാതിൽ - കനാൽ റോഡിലൂടെയാണ് പോവുക. ഇത് മുന്നിൽ കണ്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. റോഡ് നവീകരണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ വിനോദ് വിതയത്തിൽ മാള പഞ്ചായത്ത് ഭരണസമിതിക്കും വാർഡ് അംഗത്തിനും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

