മത്സ്യബന്ധനത്തിനിടെ രണ്ടിടത്ത് അപകടം; മൂന്നുപേർക്ക് പരിക്ക്
text_fieldsചാവക്കാട്: മത്സ്യബന്ധനത്തിനിടെ രണ്ടിടത്തുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവത്ര കോട്ടപ്പുറം അയിനിപ്പുള്ളി പണിക്കൻ മനോഹരൻ (46), പുത്തൻകടപ്പുറം ചെങ്കോട്ട ആലുങ്ങൽ റാഫി (35), കൊൽക്കത്ത സ്വദേശി ന്യൂട്ടൻ (26) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ആറോടെ ചേറ്റുവക്ക് പടിഞ്ഞാറ് മീൻപിടിക്കാനായി കടലിൽ വല ഇറക്കുമ്പോൾ കൈ റോപ്പിൽ കുടുങ്ങിയാണ് മനോഹരന് പരിക്കേറ്റ്. ഇദ്ദേഹത്തിെൻറ ഇടത് കൈത്തണ്ട അറ്റുപോകുന്ന അവസ്ഥയിലായിരുന്നു. ഉടൻ കരയിലെത്തിച്ച് തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ആറരയോടെ ചേറ്റുവ പടിഞ്ഞാറ് ഭാഗത്ത് വലയടിക്കുമ്പോൾ വള്ളത്തിെൻറ പലകകൾ ഇളകിത്തെറിച്ചാണ് റാഫി, ന്യൂട്ടൻ എന്നിവർക്ക് പരിക്കേറ്റത്. റാഫിയുടെ വലത് കൈക്കും ന്യൂട്ടെൻറ ഇടത് കൈവിരലിനുമാണ് പരിക്ക്. മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സയിലാണിവർ.
പരിക്കേറ്റ മൂന്നുപേരെയും മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചാവക്കാട് ഡിവിഷൻ സെക്രട്ടറി കെ.എം. അലി, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് ടി.എം. ഹനീഫ, പി.പി. നാരായണൻ, കെ. ബാദുഷ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

