ട്രെയിലറിന് അടിയിൽപെട്ട് കരുവാരകുണ്ട് സ്വദേശിക്ക് ദാരുണാന്ത്യം
text_fieldsഅജിത് കുമാർ
തൃശൂര്‍/കരുവാരകുണ്ട്: പൂങ്കുന്നത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് പുന്നക്കാട് പൊടുവണ്ണിക്കലിലെ പരേതനായ തൊട്ടിപറമ്പിൽ വേലായുധെൻറ മകൻ അജിത് കുമാറാണ് (37) മരിച്ചത്. ആലുവയിലെ ജോലിസ്ഥലത്തുനിന്ന് ശനിയാഴ്ച രാത്രി കരുവാരകുണ്ടിലേക്ക് വരുമ്പോൾ പൂങ്കുന്നം ജങ്ഷന് സമീപമായിരുന്നു അപകടം. മുന്നിൽ പോയിരുന്ന െട്രയിലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അജിത് കുമാർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിൽ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ യുവാവ് ട്രെയിലറിന് അടിയിൽപെട്ടു. അപകടസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: സത്യഭാമ. ഭാര്യ: നില്ഷ. മക്കള്‍: നീരവ് കൃഷ്ണ, നിവേദ്, നിവേദിത, നിവേദ്യ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

