സി.ഡി.എസ് വൈസ് ചെയർപേഴ്സൻ കാറിടിച്ച് മരിച്ചു
text_fieldsറാബിയ
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സനും പഞ്ചായത്ത് ജനകീയ ഹോട്ടൽ ജീവനക്കാരിയുമായ റാബിയ (50) കാറിടിച്ച് മരിച്ചു. ശാന്തിപുരം ബ്ലാഹയിൽ അഷ്റഫിെൻറ ഭാര്യയാണ്. അപകടത്തെ തുടർന്ന് നിർത്താതെപോയ കാർ പിറകെ വന്ന മിനിലോറി ഡ്രൈവർ പിന്തുടർന്ന് തടഞ്ഞു നിർത്തുകയായിരുന്നു. കാർ ഓടിച്ചിരുന്ന തൃശൂർ അരിമ്പൂർ വെളുത്തൂർ കാനത്ത് ദിവാസിനെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാത 66ൽ എസ്.എൻ പുരം പള്ളിനട വടക്കുഭാഗത്ത് ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. പഞ്ചായത്ത് കാൻറീനിലേക്ക് നടന്നുവരുകയായിരുന്ന റാബിയയെ വടക്കുനിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോഡേൺ ആശുപത്രിയിൽ. ജനാധിപത്യ മഹിള അസോസിയേഷൻ എസ്.എൻ പുരം വില്ലേജ് കമ്മിറ്റി അംഗമാണ്. കരൂപ്പടന്ന നെല്ലൂംപറമ്പിൽ അബ്ദുൽ കാദറിെൻറ മകളാണ്.
മക്കൾ: ഹസ്ന, ആഷിക് (ദുബൈ). മരുമകൻ: അൻഷാദ്. ഖബറടക്കം ഞായറാഴ്ച സാഹിബിെൻറ പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

