റോഡിലെ കുഴിയിൽ വീണ് കാർ മറിഞ്ഞു
text_fieldsപെരിങ്ങോട്ടുകരയിൽ റോഡിലെ കുഴിയിൽപെട്ട് കാർ തലകീഴായി മറിഞ്ഞ നിലയിൽ
കാഞ്ഞാണി: പെരിങ്ങോട്ടുകര നാലും കൂടിയ സെൻററിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശികളായ ശ്രീനാഥ്, സോനു, പെരിങ്ങോട്ടുകര സ്വദേശി ബാലസുബ്രഹ്മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച പുലർച്ച മൂന്നോടെയായിരുന്നു സംഭവം. ഏതാനും പേർ റോഡരികിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് പരിശോധനക്ക് എത്തിയിരുന്നു. ഇത് മനസ്സിലാക്കിയ യുവാക്കൾ കാറെടുത്ത് അമിത വേഗത്തിൽ പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അന്തിക്കാട് എ.എസ്.ഐ എം.കെ. അസീസിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി സമീപത്തെ വീട്ടിൽനിന്ന് വെട്ടുകത്തി കൊണ്ടുവന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ആംബുലൻസിൽ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. റോഡ് തകർന്നിട്ട് നാളേറെയായെങ്കിലും നന്നാക്കാൻ നടപടിയില്ല. റോഡിലെ കുഴിയിൽ വീണ് അപകടം പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

